"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

ജോർദാനിലെ ചർച്ചിലുണ്ടായ ആക്രമണത്തെ സൗദി അപലപിച്ചു, ജോർദാന് ഐക്യദാർഢ്യം

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജിദ്ദ:   കഴിഞ്ഞ ദിവസം ജോർദാനിൽലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ ആക്രമണത്തെ സൗദി അറേബ്യാ ശക്തമായ ഭാഷയിൽ അപലപിക്കുകയും ജോർദാനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.  

സഹോദര രാജ്യത്തിന്റെ  സുരക്ഷയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള  ആക്രമണത്തെ കടുത്ത ഭാഷയിൽ തള്ളിപ്പറയുകയും ആക്രമണത്തിന്റെ ഇരകൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ജോർദാനിലെ സഹോദരങ്ങളായ സർക്കാരിനോടും ജനങ്ങളോടും രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ജോർദാന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഭീകരപ്രവർത്തനങ്ങളെയും പൂർണ്ണമായും  എതിർക്കുന്നതായും  പ്രസ്താവന തുടർന്നു.


സംഭവത്തിൽ ഇരകളായവരുടെ  കുടുംബങ്ങൾക്കും ജോർദാൻ സർക്കാരിനും  ജനങ്ങൾക്കും  സൗദി അറേബ്യ  ആത്മാർത്ഥമായ അനുശോചനവും  സഹതാപവും അറിയിച്ച  മന്ത്രാലയ പ്രസ്താവന  ജോർദാനിനും അവിടുത്തെ സഹോദര  ജനതയ്ക്കും സുരക്ഷയും സമാധാനവും ആശംസിക്കുകയും  ചെയ്തു.

ജോർദാനിലെ അൽകരക്  ഗവർണറേറ്റിലെ ഹമൂദ്  എന്ന സ്ഥലത്തുള്ള ഒരു ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലാണ് വെടിവെപ്പ്  ഉണ്ടാവുകയും ഏഴ്  പേർ കൊല്ലപ്പെടുകയും ഏതാണ്ട് 40 പേർക്ക് പരിക്കേൽക്കുകയും  ചെയ്തത്.    ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ളതാണ് സംഭവം നടന്ന ചർച്ച്.  

അവിടെ നടക്കുകയായിരുന്ന ഒരു സംസ്കാര ചടങ്ങിനിടയിലേക്ക് തോക്കുധാരികൾ ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു.  സംഭവത്തിൽ ജോർദാൻ  മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.   എന്നാൽ,  ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുക്കുകയോ  ആരുടെയെങ്കിലും നേരേ വിരൽ നീങ്ങുകയോ ചെയ്തിട്ടില്ല.

Get more updates from Pudukad News on Google