"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mumbai ATS terror investigation

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഇഎം) ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുംബൈ സ്വദേശിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. റാപ്പിഡോ ഡ്രൈവറായും പെർഫ്യൂം വിൽപ്പനക്കാരനായും ജോലി ചെയ്തിരുന്ന മുഹമ്മദ് ഹസൻ അബു സർമ്മദ് അഖ്തറാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിക്ക് സമാനമായ പരാമർശങ്ങൾ ഉൾപ്പെടെ പ്രകോപനപരമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാഹിം മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. (Mumbai ATS terror investigation)

അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ പ്രകാരം, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ജോലികൾ മറയായി ഉപയോഗിച്ചെന്ന സംശയത്തിലാണ് അന്വേഷണം. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണ പ്രവർത്തനവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ‘IBN E Qasim’ എന്ന പേരിലുള്ള പാകിസ്ഥാൻ കേന്ദ്രീകൃത ടെലിഗ്രാം ചാനലിൽ ഇയാൾ അംഗമായിരുന്നു. ‘Indian Muslim’ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ പങ്കുവച്ചതായും മതസ്പർധ വളർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായും അന്വേഷണ സംഘം ആരോപിക്കുന്നു.

എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജിഹാദിന് ആഹ്വാനം ചെയ്യുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ പോസ്റ്റുകൾ ഇയാൾ പങ്കുവച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മുംബൈയിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പോസ്റ്റിന് താഴെ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ പരാമർശിച്ച് മോദിക്കെതിരെയും സമാനമായ നടപടി വേണമെന്ന അർഥത്തിലുള്ള കമന്റ് ഇട്ടതായും റിപ്പോർട്ടിലുണ്ട്. ഇയാളുടെ റെഡ്മി നോട്ട് 14 പ്രോ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട 39 സ്ക്രീൻഷോട്ടുകളും അന്വേഷണത്തിനായി ശേഖരിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 196(1) വകുപ്പ് പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നര വർഷത്തോളമായി വാടകവീട്ടിൽ താമസിച്ചിരുന്ന അഖ്തറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് അയൽവാസി ഐഎഎൻഎസിനോട് പറഞ്ഞത്. അതേസമയം, രാജ്യത്തെ വഞ്ചിക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും അയൽവാസി പ്രതികരിച്ചു. ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ മുംബൈയിലെ വസതിക്ക് സമീപം വെടിവയ്പുണ്ടായ സംഭവത്തിന് പിന്നാലെയാണ് റാപ്പിഡോ ഡ്രൈവറായിരുന്ന മറ്റൊരാൾക്കെതിരായ ഈ നടപടി. ടൈഗർ ഷ്രോഫ് കേസിലെ പ്രതികളിലൊരാൾ റാപ്പിഡോ റൈഡറായി പ്രവർത്തിച്ചിരുന്നുവെന്നും താരങ്ങൾ താമസിക്കുന്ന സമ്പന്ന മേഖലകളിൽ നിരീക്ഷണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ 14ന് ശേഷം ഇയാൾ റാപ്പിഡോ പ്ലാറ്റ്‌ഫോമിൽ സജീവമായിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജൂലൈയിൽ ഗുജറാത്ത് എടിഎസും അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Summary: Mumbai ATS arrested 33-year-old Mohammad Hasan Abu Sarmad Akhtar over suspected links with the banned Jaish-e-Mohammed and allegedly inflammatory social media posts. Investigators seized his mobile phone and collected 39 screenshots as evidence. He has been booked for allegedly promoting enmity between religious groups.

Get more updates from Pudukad News on Google