പൊന്നാനി വലിയ ജാറം ഉറൂസ് ഡിസം. 3 ന്; 33 അംഗസ്വാഗത സംഘം രൂപവൽക്കരിച്ചു

Current: മലയാളം

പൊന്നാനി: പ്രസിദ്ധമായ പൊന്നാനി വലിയ ജാറത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബ് സ്സമാൻ അശ്ശൈഖ് സയ്യിദ്അബ്ദ് ദുറഹിമാൻ അൽഹൈദുറൂസിയുടെ 283 -ാം ഉറൂസ് മുബാറക് പതിവ് പോലെ വമ്പിച്ചതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡിസംബർ 3 വ്യാഴാഴ്ച വലിയ ജാറത്തിൽ വെച്ചാണ് ഇത്തവണത്തെ ഉറൂസ്.
വലിയ ജാറത്തിൽ വെച്ച് അരങ്ങേറുന്ന ഉറൂദ് മുബാറക് വിജയകരമാക്കുന്നതിന് 33 അംഗ സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു. ചെയർമാൻ സയ്യിദ് അമീൻ തങ്ങൾ (ചെയർമാൻ), കെ എം മുഹമ്മദ് ഖാസിം കോയ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് പൊന്നാനി വലിയ ജാറം ഉറൂസ് സ്വാഗതസംഘം. ജാറം വളപ്പിൽ ചേർന്ന സ്വാഗതസംഘം രൂപവൽകരണ യോഗം കെ എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം നിർവ്വഹിച്ചു.
ഖുർആൻ ഖത്തം മുഴുമിക്കൽ, മൗലിദ് പാരായണം, അന്നദാനം, പ്രാർത്ഥനാ സദസ്സ്, സാംസ്കാരിക സംഗമം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളോടെയാണ് പൊന്നാനി വലിയ ജാറത്തിലെ ഉറൂസ് അരങ്ങേറാറുള്ളത്.
സയ്യിദ് ഷബിനാസ്, ഹംസത്ത് മുസ്ലിയാർ, ഉസ്മാൻ കാമിൽ സഖാഫി, ഷെക്കീർ കെ വി കടവ്, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, അബ്ദുലത്തീഫ്, അബ്ദുൽ ഖാദിർ സാഹിബ്, ഫളലു റഹ്മാൻ മുസ്ലിയാർ, അശ്റഫ് സി വി, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.






