"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

ഡൽഹിയിൽ സ്കൂൾ വളപ്പിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചനിലയിൽ. സംഭവം സർവോദയ കന്യ വിദ്യാലയത്തിൽ. ദേഹത്ത് പെട്രോളൊഴിച്ച് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം. ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തി പൊലീസ്

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: തലസ്ഥാനത്തെ സർക്കാർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി.

കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗർ സർവോദയ കന്യ വിദ്യാലയത്തിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാർത്ഥിനി സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്കൂളിലെ സെക്യൂരിറ്റി കാബിന് പിന്നിലെ ഒഴിഞ്ഞ ഭാഗത്താണ് പെൺകുട്ടിയുടെ മൃതദേഹം പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് തീപിടിത്തമുണ്ടായെന്ന വിവരത്തെത്തുടർന്ന് കൃഷ്ണ നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പെൺകുട്ടി സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ പോലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ സംശയാസ്പദമായ മറ്റ് ചില വസ്തുക്കളും ബാഗിലുണ്ടായിരുന്നതായി അധ്യാപകർ പോലീസിനെ അറിയിച്ചെങ്കിലും ഇവ എന്താണെന്നോ കുറിപ്പുകളുടെ ഉള്ളടക്കമോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

രാവിലെ പതിവുപോലെ ഏറെ സന്തോഷത്തോടെയാണ് കുട്ടി വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയതെന്നും, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരി പ്രതികരിച്ചു. ഉച്ചയ്ക്ക് 1.40-ഓടെ സ്കൂൾ അധികൃതർ വിളിച്ചപ്പോഴാണ് ദാരുണ വിവരം കുടുംബം അറിയുന്നത്. 

ഫോറൻസിക് വിദഗ്ധരും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google