"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് മണ്ടോടിക്ക് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അംഗവുമായ    സുരേഷ് മണ്ടോടിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി.

മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ ചേർന്ന യോഗത്തിൽ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി യോഗം ഉദ്ഘാടനം ചെയ്തു. നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ സുരേഷ് മണ്ടോടിയെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.

9aab8477-3de9-444f-ab73-d0abdc6e4686

ഇ.വി. രാജീവൻ, അൻവർ ശൂരനാട്, ഹുസൈൻ വയനാട്, മണികുട്ടൻ, നാസർ മഞ്ചേരി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര, റാഷിദ് കണ്ണങ്കോട്ട്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, രഞ്ജിത്ത് കൂത്തുപറമ്പ്, സലീം നമ്പ്ര, നജീബ് കണ്ണൂർ, ഖൈസ് അഴീക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാജി മുതുതല, ഷബീർ മാഹി, കാസിം മലമ്മൽ, മൊയ്തീൻകുട്ടി പുളിക്കൽ, ഷഫീഖ് അൽ ദസ്മ, നൂറുദ്ദീൻ, പ്രജീഷ് മരുന്നോലി തുടങ്ങിയവർ യാത്രമംഗളങ്ങൾ നേർന്നു.

Get more updates from Pudukad News on Google