"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ഡല്‍ഹിയിലെ പ്രസിദ്ധമായ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബര്‍ 31, നവംബർ 1 തീയതികളില്‍ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ നടക്കും

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂ ഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും.
 
ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 5-ന് സ്ഥലശുദ്ധി, 5:15-ന് ഗണപതി ഹോമം. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6:30-ന്  രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, 7:00-ന് ജയസൂര്യ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശനിദോഷ നിവാരണ പൂജ, ലഘു ഭക്ഷണം തുടങ്ങിയവയാണ് ആദ്യദിവസത്തെ പ്രധാന പരിപാടികൾ.

നവംബർ 1 ഞായറാഴ്ച രാവിലെ 5:15-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, 8:45-ന് ഭദ്രദീപപ്രകാശനം, 9 മണിക്ക് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, അനുഗ്രഹ പ്രഭാഷണം, തുടർന്ന് ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന. 

10-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. തുടർന്ന് ഭക്തർ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്ക്  ആരംഭമാവും. 

10 മണി മുതൽ മയൂർ വിഹാർ ഫേസ് 3-ലെ വൈജയന്തി ഭജൻസിന്റെ ഭജനാർപ്പണം. മഹാകലശാഭിഷേകം, വിദ്യാകലശം, പറയിടൽ എന്നിവയും പൊങ്കാലയുടെ ഭാഗമായി ഉണ്ടാവും.

തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് 8130595922, 9810477949, 9650699114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Get more updates from Pudukad News on Google