"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്; സർക്കാരിൽ ഭിന്നത | P Rajeeve on Kerala PSC controversy   •  മുസ്ലിം ലീഗിനെതിരായ ബിജെപി വിമർശനങ്ങൾക്ക് രാഷ്ട്രീയ മറുപടി; മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് കെപി നൗഷാദ് അലി | KP Noushad Ali Facebook post   •  കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait   •  സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack   •  ചേരാനല്ലൂർ വാഹനാപകടം: 17-കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; കർശന നടപടിക്ക് നിർദേശം | Cheranalloor fatal road accident   •  

സഹോദരീപുത്രിയുടെ വിവാഹത്തിന് യെലഹങ്ക പാലസ് നൽകിയില്ല; ജഗൻ മോഹൻ റെഡ്ഡിയെ ‘കംസനോട്’ ഉപമിച്ച് ചന്ദ്രബാബു നായിഡു

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അമരാവതി: ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ രൂക്ഷമായ വ്യക്തിഗത വിമര്‍ശനവുമായി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 


ബെംഗളൂരുവിലെ യെലഹങ്ക പാലസില്‍ വെച്ച് തന്റെ സഹോദരീപുത്രിയുടെ വിവാഹം നടത്താന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പുരാണ കഥാപാത്രമായ ‘കംസനോട്’ ഉപമിച്ചാണ് നായിഡു രംഗത്തെത്തിയത്. 


കുടുംബസ്വത്ത് തര്‍ക്കങ്ങളുടെ പേരില്‍ ജഗന്‍ സ്വന്തം അമ്മയോടും സഹോദരിയോടും നീതികേട് കാണിക്കുകയാണെന്നും രാഷ്ട്രീയ-കുടുംബ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തി നശീകരണാത്മകമായ മാനസികാവസ്ഥയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും നായിഡു ആരോപിച്ചു.

സഹോദരിയും എ.പി.സി.സി അധ്യക്ഷയുമായ വൈ.എസ് ശര്‍മ്മിളയുടെ മകളുടെ വിവാഹം നവംബര്‍ 25-ന് യെലഹങ്കയിലെ കുടുംബ ബംഗ്ലാവില്‍ വെച്ച് നടത്താന്‍ വിസമ്മതിച്ചതാണ് തര്‍ക്കത്തിന് കാരണം.


എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ബെംഗളൂരുവിലെ വസതിയില്‍ വിവാഹം നടത്താന്‍ സാധിക്കാത്തതെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയതായി വൈ.എസ്.ആര്‍.സി.പി അറിയിച്ചു. 


തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരസ്യമാക്കിക്കൊണ്ടുള്ള കത്തും പാര്‍ട്ടി പുറത്തുവിട്ടു. ആന്ധ്രാപ്രദേശില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.ഡി.പി പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന അക്രമ സംഭവങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് നായിഡു വ്യക്തിപരമായ കുടുംബകാര്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് വൈ.എസ്.ആര്‍.സി.പി തിരിച്ചടിച്ചു.

 

Get more updates from Pudukad News on Google