"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

രഞ്ജി ട്രോഫിയിൽ കേരളം നാളെ ബംഗാളിനെ നേരിടും

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം:  കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് നാളെ തുടക്കം.തിരുവനന്തപുരം മംഗലപുരം കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണിത്.
ആദ്യ മത്സരത്തിൽ ജാർഖണ്ഡിനോട് ലീഡ് വഴങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ തകർപ്പൻ വിജയവുമായി തിരിച്ചുവന്നിരുന്നു. എട്ട് പോയിന്റോടെ സി ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരളം.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബംഗാൾ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് . ഒഡീഷയ്ക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് കേരളം ഈ മത്സരത്തിലും നിലനിർത്തിയിരിക്കുന്നത്.


സീനിയർ താരങ്ങളുടെ തകർപ്പൻ പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം ഒരുക്കിയത്. സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും സെഞ്ച്വറികളുടെ മികവിൽ കേരളം 404 റൺസെടുത്തപ്പോൾ രണ്ട് ഇന്നിങ്സുകളിലുമായി 368 റൺസ് മാത്രമാണ് ഒഡീഷയ്ക്ക് നേടാനായത്.

ജലജ് സക്സേനയും ആദിത്യ സർവാടെയും വൈശാഖ് ചന്ദ്രനുമടങ്ങുന്ന സ്പിൻ നിരയുടെ മികച്ച ബൗളിങ്ങാണ് ഒഡീഷയുടെ ബാറ്റിങ് നിരയെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന ഈ നേട്ടത്തിൽ ഇതിഹാസ താരം ബിഷൻ സിങ് ബേദിയുടെ റെക്കോഡിന് ഒപ്പമെത്തിയിരുന്നു. രഞ്ജിയിൽ ജലജിന്റെ 35-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്.

മറുവശത്ത് ഡൽഹിക്കും സർവീസസിനും എതിരെ നേടിയ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ബംഗാൾ കേരളത്തിനെതിരെ കളിക്കാനിറങ്ങുക. ഡൽഹിയെ ഒൻപത് വിക്കറ്റിനും സർവീസസിനെ 60 റൺസിനുമാണ് ബംഗാൾ തോൽപ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള മികച്ച ടീമാണ് ബംഗാളിന്റേത്.

അഭിമന്യു ഈശ്വരനും അഭിഷേക് പോറലും സുദീപ് ചാറ്റർജിയും സുധീപ് കുമാർ ഘരാമിയും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും അടങ്ങുന്ന ബൗളിങ് നിരയും അതിശക്തമാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ കേരളത്തിന്റെ ഏറ്റവും കടുപ്പമേറിയ എതിരാളികളിൽ ഒരാളാണ് ബംഗാൾ.
Get more updates from Pudukad News on Google