ഉപ്പൂറ്റി വേദന; കാരണങ്ങൾ

Current: മലയാളം

ഉപ്പൂറ്റി വേദനയ്ക്ക് ഏറ്റവും സാധാരണമായ കാരണം പ്ലാന്റാർ ഫാസിയൈറ്റിസ് ആണ്. കാലിന്റെ അടിവശത്തെ മസിലുകൾക്കോ അവയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടിഷ്യൂകൾക്കോ ഉണ്ടാകുന്ന വീക്കവും അമിതമായ സമ്മർദ്ദവുമാണ് ഇതിന് കാരണം.
• പ്ലാന്റാർ ഫാസിയൈറ്റിസ് (Plantar Fasciitis): കാലിന്റെ അടിവശത്തുള്ള ‘പ്ലാന്റാർ ഫാസിയ’ എന്ന ടിഷ്യുവിന് ഉണ്ടാകുന്ന വീക്കം. രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റു താഴെ വെക്കുമ്പോൾ അല്ലെങ്കിൽ ഏറെ നേരം വിശ്രമിച്ച ശേഷം ആദ്യത്തെ ചടവുകളിൽ കഠിനമായ വേദന അനുഭവപ്പെടുന്നു.
• അക്കിലസ് ടെൻഡിനൈറ്റിസ് (Achilles Tendinitis): കാൽവണ്ണയിലെ മസിലുകളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന അക്കിലസ് ടെൻഡനിൽ ഉണ്ടാകുന്ന നീർക്കെട്ടും സൂക്ഷ്മ വിള്ളലുകളും.
• റിട്രോ കാൽക്കെനിയൽ ബർസായിറ്റിസ് (Retrocalcaneal Bursitis): ഉപ്പൂറ്റിയുടെ പുറകുവശത്തുണ്ടാകുന്ന വേദനയും നീർക്കെട്ടും (ഇറുകിയ ഷൂസ് ധരിക്കുന്നവരിൽ ഇത് കാണാം).
• മറ്റു കാരണങ്ങൾ: അമിതവണ്ണം, ദീർഘനേരം നിൽക്കുന്ന ജോലികൾ, അനുയോജ്യമല്ലാത്ത ചെരിപ്പുകൾ ഉപയോഗിക്കൽ, കാൽപാദത്തിന്റെ ഘടനയിലെ പ്രത്യേകതകൾ.






