"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

റാഡോൺ ഗ്യാസ് ഭീഷണി; കഴിഞ്ഞവർഷം വാങ്ങിയ രണ്ടര മില്യൺ യൂറോയുടെ വീട് പൊളിക്കണം

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അപകടകരമായ അളവിൽ റാഡോൺ ഗ്യാസ് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞവർഷം 2.5 മില്യൺ യൂറോയ്ക്ക് വാങ്ങിയ വീട് പൊളിച്ചുനീക്കി പകരം മൂന്ന് വീടുകൾ നിർമിക്കാൻ അനുമതി തേടി ഉടമ. ഡബ്ലിനിലെ ഡാൽക്കിയിൽ കോലിമോർ റോഡിലുള്ള നിർവാന എന്ന വീടാണ് പൊളിച്ചുനീക്കാൻ നിർദേശിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് പീറ്റർ വുഡ്സ് ഈ വീട് വാങ്ങിയത്.

വീട് പുതുക്കിപ്പണിയാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, റാഡോൺ ഗ്യാസിന്റെ അളവ് സുരക്ഷിതമായ നിലയിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനെത്തുടർന്നാണ് പൊളിച്ചുനീക്കാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.2025 മേയ് മുതൽ ജൂലൈ വരെ സി ഒ ആർ എ കൺസൽട്ടിങ്ങ് എഞ്ചിനീയർസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ റാഡോൺ അളവ്, വീടുകൾക്കായി നിശ്ചയിച്ചിട്ടുള്ള ദേശീയ റഫറൻസ് പരിധിയുടെ അഞ്ചിരട്ടിയിലധികമാണെന്ന് കണ്ടെത്തി. അയർലൻഡിലെ വീടുകളിലെ ശരാശരി റാഡോൺ അളവിന്റെ 13 ഇരട്ടിയിലധികവും ഇവിടെ രേഖപ്പെടുത്തിയിരുന്നു. റാഡോൺ അളവ് കുറയ്ക്കുന്നതിനായി നടത്തിയ പരിഹാരനടപടികൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ, വീട് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതാണ് പ്രായോഗികമായ മാർഗമെന്ന് ബന്ധപ്പെട്ട വിദഗ്ധർ നിർദേശിച്ചതായാണ് പ്ലാനിങ് അപേക്ഷയിലെ വിവരങ്ങൾ.

റാഡോൺ ഗ്യാസ്: അയർലൻഡിൽ ഗൗരവമേറിയ ആരോഗ്യഭീഷണി

റാഡോൺ മണ്ണിലും പാറകളിലും സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ ആക്ടീവ് വാതകമാണ്. നിറമോ മണമോ രുചിയോ ഇല്ലാത്തതിനാൽ ഇത് വീട്ടിനുള്ളിൽ ഉയർന്ന അളവിൽ ഉണ്ടെങ്കിലും തിരിച്ചറിയാൻ സാധിക്കില്ല. നിലത്തിലെ ചെറിയ വിള്ളലുകളിലൂടെയും പൈപ്പുകൾക്കും കേബിളുകൾക്കും ചുറ്റുമുള്ള വിടവുകളിലൂടെയും വാതകം വീടുകളിലേക്ക് കടന്ന് അടിഞ്ഞുകൂടാം.

ദീർഘകാലം ഉയർന്ന അളവിലുള്ള റാഡോൺ ശ്വസിക്കുന്നത് ശ്വാസകോശാർബുദ സാധ്യത വർധിപ്പിക്കുന്നു

അയർലൻഡിൽ പുകവലിക്ക് ശേഷം ശ്വാസകോശാർബുദത്തിന് പ്രധാന കാരണങ്ങളിലൊന്നായ റാഡോൺ പ്രതിവർഷം ഏകദേശം 350 കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പരിസ്ഥിതി സംരക്ഷണ ഏജൻസിയായ ഇ പി എ കണക്കാക്കുന്നു. വീടുകളിലെ ദീർഘകാല റാഡോൺ അളവിനുള്ള ദേശീയ റഫറൻസ് പരിധി ഒരു ഘനമീറ്റർ വായുവിൽ 200 ബെക്കറൽ (200 ബി ക്യു/എം³) ആണ്. ഈ പരിധിക്ക് മുകളിലാണെങ്കിൽ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇ പി എ നിർദേശിക്കുന്നു.

Get more updates from Pudukad News on Google