"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

അയര്‍ലണ്ടില്‍ കുടിയേറ്റ നടപടികള്‍ ലളിതമാക്കുന്നു; പരീക്ഷണം അടുത്തവര്‍ഷം

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലിക്കും താമസത്തിനുമെത്തുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ കുടിയേറ്റ നടപടികള്‍ ലളിതമാക്കാന്‍ പുതിയ പദ്ധതി. വിവിധ സര്‍ക്കാര്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട നിലവിലെ സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിടുന്ന ‘സിംഗിള്‍ പെര്‍മിറ്റ്’ നടപടിക്രമം 2027 ആദ്യപകുതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. വര്‍ക്ക് പെര്‍മിറ്റിന് ഒരു അപേക്ഷ, വിസയ്ക്ക് മറ്റൊന്ന്, അയര്‍ലണ്ടിലെത്തിയാല്‍ താമസാനുമതിക്കായി വീണ്ടും നടപടികള്‍,വിദേശ തൊഴിലാളികള്‍ കടന്നുപോകുന്ന ഈ പലഘട്ട നടപടിക്രമം ലളിതമാക്കാന്‍ അയര്‍ലണ്ട്. ജോലി ചെയ്യാനും താമസിക്കാനുമുള്ള അനുമതികളുടെ അപേക്ഷാനടപടികള്‍ ഏകോപിപ്പിക്കുന്നതാണ് ‘സിംഗിള്‍ പെര്‍മിറ്റ്’ സംവിധാനം.

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് (സിഎസ്ഇപി) പദ്ധതിയിലെ അപേക്ഷകരെ ഉള്‍പ്പെടുത്തിയാകും പരീക്ഷണം. തൊഴിലാളിക്ഷാമം നേരിടുന്ന നഴ്സിങ്, സോഫ്റ്റ്വെയര്‍ വികസനം, ഐടി തുടങ്ങിയ മേഖലകളിലേക്ക് വിദഗ്ധരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 2024ല്‍ മാത്രം 17,000ത്തിലധികം ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റുകളാണ് അനുവദിച്ചത്.

നടപടികളുടെ നൂലാമാല കുറയ്ക്കും

നിലവില്‍ അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒന്നിലധികം സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇവ ലളിതമാക്കി അപേക്ഷകര്‍ക്കു കൂടുതല്‍ സുഗമമായ സംവിധാനം ഒരുക്കാനാണ് നീക്കം. സര്‍ക്കാര്‍ പരിപാടിയില്‍ പ്രഖ്യാപിച്ച വാഗ്ദാനത്തിന്റെ ഭാഗമായ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും.

പ്രധാന മേഖലകളില്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതും നിലനിര്‍ത്തുന്നതും അയര്‍ലണ്ടിന്റെ സാമ്പത്തിക വിജയത്തിന് നിര്‍ണായകമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിര്‍ത്തിസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നീതിപൂര്‍വവും കാര്യക്ഷമവുമായ കുടിയേറ്റ സംവിധാനം ഒരുക്കുന്നതിനാണ് മുന്‍ഗണന.

പുതിയ സംവിധാനം ഇപ്പോള്‍ പ്രാബല്യത്തിലായിട്ടില്ല. ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റ് അപേക്ഷകരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണഘട്ടമാണ് അടുത്തവര്‍ഷം ആരംഭിക്കാനിരിക്കുന്നത്.

ഒരേ രേഖകള്‍ വീണ്ടും വീണ്ടും വേണ്ടിവരുന്നത് കുറയും

അപേക്ഷകരില്‍നിന്ന് ഒരേ വിവരങ്ങളും രേഖകളും വിവിധ ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് കുറയ്ക്കാനാണ് നീക്കം. വകുപ്പുകള്‍ തമ്മില്‍ വിവരങ്ങള്‍ പങ്കുവച്ച് പരിശോധനകളിലെ ആവര്‍ത്തനവും ഒഴിവാക്കും.

ഓണ്‍ലൈനില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷകര്‍ക്കും തൊഴിലുടമകള്‍ക്കും നടപടികള്‍ കൂടുതല്‍ വ്യക്തവും ലളിതവുമാക്കുകയാണ് ഉദ്ദേശ്യം. പൊതുവായ അപേക്ഷാ സംവിധാനം പൂര്‍ണമാകുന്നതിനു മുമ്പുതന്നെ ഇത്തരം മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി

പണമടയ്ക്കാനും ഏകീകൃത സംവിധാനം

വിവിധ അപേക്ഷാഘട്ടങ്ങളിലെ പണമടയ്ക്കല്‍ ഏകോപിപ്പിക്കുന്ന ‘സിംഗിള്‍ പേയ്മെന്റ്’ മാതൃകയും പരിഗണനയിലുണ്ട്. ഒറ്റ ഫീസിനായി ഏകീകൃത സംവിധാനം രൂപകല്‍പന ചെയ്യുന്നതായി മുന്‍ പാര്‍ലമെന്ററി മറുപടികളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുതിയ ഫീസ് എത്രയായിരിക്കുമെന്നും നിലവിലെ ഏതെല്ലാം ചാര്‍ജുകള്‍ അതില്‍ ഉള്‍പ്പെടുമെന്നും ലഭ്യമായ വിശദീകരണങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല.

ആദ്യഘട്ടത്തില്‍ എല്ലാവര്‍ക്കുമില്ല

നിലവിലെ പ്രഖ്യാപനം ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റ് അപേക്ഷകരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തെക്കുറിച്ചാണ്. ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് അപേക്ഷകരിലേക്കുള്ള വ്യാപനത്തിന്റെ സമയക്രമം ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

ശമ്പളപരിധി കുറയ്ക്കല്‍, തൊഴില്‍യോഗ്യതകളില്‍ ഇളവ്, കുടുംബവിസയ്ക്ക് സ്വയമേവ അനുമതി എന്നിവയും ഈ പ്രഖ്യാപനത്തിന്റെ ഭാഗമല്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, അനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതാണ് പ്രധാന മാറ്റം

Get more updates from Pudukad News on Google