"> Skip to content
Sample Header Banner
October 27, 2026
⌕
Breaking
ഇസ്രയേലിൽ തിരഞ്ഞെടുപ്പ് തുടങ്ങി; ഒക്ടോബർ 7 ആക്രമണം ഓർമിപ്പിച്ച് ഐസൻകോട്ട്, ശക്തനായ നേതാവിന്റെ പ്രതിച്ഛായയിൽ നെതന്യാഹു | Israel general election   •  ‘സമ്പന്നർക്കും സാധാരണക്കാർക്കും രണ്ടു നീതി, നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു, പോലീസ് മനോഭാവം മാറിയില്ല’: നിയമസഭയിൽ പിണറായി വിജയൻ | Kerala Assembly   •  വെസ്റ്റ് ബാങ്കിൽ വംശഹത്യാ കുറ്റങ്ങൾ; ഗാസയിലും വംശഹത്യ തുടരുന്നുവെന്ന് ഇസ്രയേലിനെതിരെ യുഎൻ അന്വേഷണ കമ്മീഷൻ | Israel genocide allegations in Gaza   •  10 ലക്ഷം ആളുകൾ, 20,000 വാഹനങ്ങൾ, വൻ ഗതാഗതക്കുരുക്ക്: നവംബർ 1-ലെ റാലിയിൽ രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഡൽഹിയിലെ വ്യാപാരികൾ | Delhi Traders   •  ‘അർണബ്’ ചുഴലിക്കാറ്റ്: ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി, മത്സ്യബന്ധനത്തിന് വിലക്ക് | Cyclone Arnab   •  

ഫോൺ നിശ്ചലമായി മിനിറ്റുകൾക്കകം ഓൺലൈൻ തട്ടിപ്പ്. യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ഇടക്കൊച്ചി സ്വദേശിയുടെ ഗൂഗിൾ പേ വഴി തട്ടിയത് ₹98,888. അക്കൗണ്ടിൽ ബാക്കിയായത് നാല് രൂപ മാത്രം. പണം പോയത് അസമിലെ അക്കൗണ്ടിലേക്ക്. പണം ഇനി തിരിച്ചുപിടിക്കാൻ പ്രയാസമെന്ന് പോലീസ്. ആഭ്യന്തരമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി യുവാവ്

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ഫോൺ അപ്രതീക്ഷിതമായി നിശ്ചലമായതിന് പിന്നാലെ അക്കൗണ്ടിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടിൽ സുബിൻ എന്ന യുവാവിനാണ് കഴിഞ്ഞ ബുധനാഴ്ച ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ പണം നഷ്ടമായത്.

ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ സ്ക്രീൻ പെട്ടെന്ന് കറുത്ത നിറമായി പൂർണ്ണമായും പ്രവർത്തനരഹിതമാവുകയായിരുന്നു. മൂന്ന് മിനിറ്റോളം കഴിഞ്ഞ് ഫോൺ തനിയെ പ്രവർത്തനസജ്ജമായപ്പോഴാണ് ഗൂഗിൾ പേ വഴി 98,888 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായുള്ള ബാങ്ക് സന്ദേശം ലഭിച്ചത്. അക്കൗണ്ടിൽ വെറും നാലു രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്ന് സുബിൻ പറയുന്നു.

തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മോണിറ്ററിങ് ഡിപ്പാർട്ട്‌മെന്റിൽ നിന്നെന്ന വ്യാജേന ഇയാൾക്ക് ഫോൺ കോൾ വരികയും, തട്ടിപ്പ് നടന്ന വിവരം അറിയിച്ച് അക്കൗണ്ട് ഉടൻ മരവിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സംഭവത്തിൽ സുബിൻ ഉടൻതന്നെ സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകി.

പള്ളുരുത്തി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, നഷ്ടപ്പെട്ട തുക അസമിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് ആദ്യം കൈമാറ്റം ചെയ്യപ്പെട്ടതെന്നും തുടർന്ന് അവിടെനിന്ന് മറ്റ് നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. 

പണം ഇനി തിരിച്ചുപിടിക്കാൻ പ്രയാസമാണെന്നാണ് പോലീസിന്റെ നിലപാട്. പ്രിന്റിങ് പ്രസ് ജീവനക്കാരനായ സുബിൻ നീതിതേടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Get more updates from Pudukad News on Google