‘RTI നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാടില്ല, അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവന്നാൽ ഗുണം പ്രതികൾക്ക്’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister

Current: മലയാളം

തിരുവനന്തപുരം: വിവരവകാശ (RTI) നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാട് സർക്കാരിനില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ പുറത്തുവന്നാൽ അതിന്റെ ഗുണം പ്രതികൾക്കായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(Home Minister Clarifies Investigation Details, says Government Will Not Dilute RTI Act)
ടി1 (T1), ടി2 (T2) എന്നിവ സാങ്കേതികമായി ചെറിയ സെക്ഷനുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ മൊഴികളും മറ്റ് നിർണായക രേഖകളും പുറത്തുവരുന്നത് കേസിന്റെ സുഗമമായ നടത്തത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കേസുകളിൽ കുറ്റപത്രമടക്കം പരസ്യമാക്കുന്നുണ്ട്. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രേഖകളും വിവരങ്ങളും നൽകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കേസന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ ആവശ്യമായ വിവരങ്ങൾ നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Story Summary
The Home Minister clarified that the state government has no intention to dilute the Right to Information (RTI) Act. He emphasized that disclosing sensitive investigation details while a case is ongoing only benefits the accused, assuring that information will be made accessible once the investigation is fully completed.





