"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.  9 വയസ്സുള്ള രണ്ടു പെൺകുട്ടികളെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്.

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

പത്തനംതിട്ട: അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഈ മാസം 26ന് വൈകിട്ടാണ് അടൂർ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. 


കനാൽ റോഡിൽ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചാണ് കാറിൽ എത്തിയ രണ്ടു പേർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികളെ കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. 


ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി.


പിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഒറ്റത്തേക്ക് കൊച്ചുകൽ ജങ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. 


സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിൽ എത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോയി. 

ഒരേ സംഘം തന്നെയാണ് രണ്ടിടത്തും എത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Get more updates from Pudukad News on Google