"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

മോട്ടോറോള ഔദ്യോഗിക കമ്മ്യൂണിറ്റി ആപ്പ് മോട്ടറോളേഴ്‌സ് പുറത്തിറക്കി

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി: ഉപയോക്താക്കളെയും ആരാധകരെയും സാങ്കേതികവിദ്യാ തൽപരരെയും ഒരുമിപ്പിക്കുന്നതിനായി മോട്ടോറോള ഔദ്യോഗിക കമ്മ്യൂണിറ്റി ആപ്പായ മോട്ടോറോളേഴ്‌സ് (Motorollers) പുറത്തിറക്കി.

എഐ, ഫോട്ടോഗ്രഫി, യാത്ര, ഗെയിമിങ്, കായികം, ജീവിതശൈലി തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകളിൽ ഏർപ്പെടാനും ആപ്പ് അവസരമൊരുക്കും.

‘ട്രൈബ്‌സ്’ എന്ന പേരിലുള്ള താൽപര്യാധിഷ്ഠിത കമ്മ്യൂണിറ്റികൾ, അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള സംവിധാനങ്ങൾ, വോട്ടെടുപ്പുകൾ, വിശദമായ ലേഖനങ്ങൾ എന്നിവയാണ് ആപ്പിൻ്റെ പ്രധാന സവിശേഷതകൾ.

 മോട്ടോറോളയുടെ പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ, പ്രത്യേക ഓഫറുകൾ, കിഴിവുകൾ, കൂപ്പണുകൾ എന്നിവയും ലഭ്യമാകും.


മോട്ടോറോള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, എല്ലാ ആൻഡ്രോയ്‌ഡ്‌ ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഭാവിയിൽ സജീവമായി പങ്കെടുക്കുന്നവർക്കായി റിവാർഡ് പദ്ധതികളും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.


ആപ്പിലൂടെ ഉപയോക്താക്കളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ താൽപര്യങ്ങളും ആശയങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മോട്ടോറോള ഇന്ത്യ മാനേജിങ് ഡയറക്ടർ ടി.എം. നരസിംഹൻ പറഞ്ഞു. 

മോട്ടോറോളയുടെ റീട്ടെയിൽ പങ്കാളികളും പ്രതിനിധികളും കമ്മ്യൂണിറ്റിയിൽ വിദഗ്ധരായി പ്രവർത്തിച്ച് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

Get more updates from Pudukad News on Google