മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനത്തിന് നാളെ തുടക്കം. വയനാട് മാനന്തവാടി മുതല്‍ കൊല്‍ക്കത്ത വരെയാണ് യാത്ര. അഹമ്മദാബദ്, ഫരീദാബാദ് എന്നിവടങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവ ചടങ്ങുകളില്‍ അമൃതാനന്ദമയി സംബന്ധിക്കും. മഠത്തിലെ മുതിര്‍ന്ന സന്യാസി- സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശിയരടക്കമുള്ള ആശ്രമ അന്തേവാസികളും അടക്കം ഏതാണ് ആയിരത്തോളം പേര് ഭാരതയാത്രയില്‍ അനുഗമിക്കുന്നുണ്ട്

Current: മലയാളം

അമൃതപുരി: മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനത്തിന് നാളെ തുടക്കമാവും. അമതൃതപുരിയില് നിന്ന് പുലര്‍ച്ചയോടെ യാത്ര തുടങ്ങുന്ന അമൃതാനന്ദമയിയുടെ കേരളത്തിലെ ആദ്യത്തെ പരിപാടി വയനാട് മാനന്തവാടിയിലാണ്.
30, 31 തീയ്യതികളിലായി നടക്കുന്ന മാനന്തവാടി ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന അമ്മ തുടര്‍ന്ന് മൈസൂര്‍, ബാംഗ്ളൂര്‍, ഹൈദ്രബാദ്, പൂന, മുംബൈ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഫരീദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും.
അഹമ്മദാബദ്, ഫരീദാബാദ് എന്നിവടങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവ ചടങ്ങുകളില്‍ അമൃതാനന്ദമയി സംബന്ധിക്കും. നവംബര്‍ 21ന് അഹമ്മദാബാദിലെ പൊതു പരിപാടിയിലാണ് അമൃതാനന്ദമയി പങ്കെടുക്കുക.
ഫരീദാബാദിൽ അമൃത ആശുപത്രിയിലാണ് പരിപാടി. ഒക്ടോബര്‍ 30ന് തുടങ്ങി ഡിസംബര്‍ ആറുവരെ 38 ദിവസം നീളുന്ന പര്യടനത്തില്‍ രാജ്യത്തെ 10 നഗരങ്ങളിലായി അമൃതാനന്ദമയി
റോഡ് മാര്‍ഗ്ഗം സഞ്ചരിക്കും.
മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സന്യാസി- സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശിയരടക്കമുള്ള ആശ്രമ അന്തേവാസികളും അടക്കം ഏതാണ് ആയിരത്തോളം പേര് ഭാരതയാത്രയില്‍ അനുഗമിക്കുന്നുണ്ട്.
ഡിംസബര്‍ അഞ്ച്, ആറ് തീയതികളിലായി കൊല്‍ക്കത്തയില്‍ നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് ശേഷം അമൃതാനന്ദമയി അമൃതപുരിയിലേക്ക് മടങ്ങും.





