"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  ‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി   •  യു.പി കൗൺസിൽ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ബി.ജെ.പിയെയും ഉപമുഖ്യമന്ത്രിയെയും പരിഹസിച്ച് അഖിലേഷ് യാദവ്; ‘പി.ഡി.എ’യുടെ വിജയത്തിൽ കേശവ് പ്രസാദ് മൗര്യ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പരിഹാസം, വാരണാസിക്ക് പിന്നാലെ ഗോരഖ്പൂരിലും ബി.ജെ.പി നേരിട്ടത് ധാർമ്മിക പരാജയമെന്ന് ആരോപണം   •  

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളുമായി ബി.ജെ.പി മുന്നിൽ; യു.പിയിൽ കരുത്തുകാട്ടി സമാജ്‌വാദി പാർട്ടി, ബീഹാറിൽ അക്കൗണ്ട് തുറന്ന് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ്

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: നാല് പ്രധാന സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 


നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടി കരുത്ത് കാട്ടിയപ്പോള്‍, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബീഹാറില്‍ അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിന് ആകെ ഒരു സീറ്റിലാണ് വിജയിക്കാനായത്.


ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ബിരുദധാരികളുടെയും അധ്യാപകരുടെയും മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 23-ന് ബാലറ്റ് പേപ്പര്‍ വഴി വോട്ടെടുപ്പ് നടന്നത്.

രണ്ട് ദിവസത്തോളം നീണ്ട സങ്കീര്‍ണ്ണമായ വോട്ടെണ്ണല്‍ പ്രക്രിയയ്‌ക്കൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.


ഉത്തര്‍പ്രദേശില്‍ ആകെ 11 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബി.ജെ.പി ആറ് സീറ്റുകള്‍ നേടി കഴിഞ്ഞ തവണത്തെ തല്ലി നിലനിര്‍ത്തിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി വാരണാസിയിലടക്കം വന്‍ മുന്നേറ്റം നടത്തി. 


ബിഹാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ദര്‍ഭംഗ അധ്യാപക മണ്ഡലത്തില്‍ വിജയിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി കൗണ്‍സിലിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. കര്‍ണാടകയില്‍ നാലില്‍ നാല് സീറ്റും നേടി ബി.ജെ.പി – ജെ.ഡി.(എസ്) സഖ്യം തരംഗം സൃഷ്ടിച്ചപ്പോള്‍ ഭരിക്കുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

 

Get more updates from Pudukad News on Google