ആക്ഷൻ രംഗങ്ങളിൽ ബ്രാ ധരിക്കാതെ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ

Current: മലയാളം

സിനിമയിൽ സ്ത്രീ ശരീരത്തെ ലൈംഗികാകർഷണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ചില സംവിധായകരും നിർമ്മാതാക്കളും ശ്രമിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി രാധിക ആപ്തെ.
കരാറുകളിൽ മുൻകൂട്ടി പറയാത്ത പല കാര്യങ്ങളും ചിത്രീകരണ വേളയിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വസ്ത്രധാരണത്തിന്റെ പേരിൽ അണിയറപ്രവർത്തകരിൽ നിന്നും വിചിത്രമായ ആവശ്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് രാധിക പറയുന്നു.
ബ്രാ ധരിക്കാതെയോ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചോ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ സ്ത്രീകൾ തോക്കെടുക്കുമ്പോൾ പോലും അവരെ ലൈംഗികവൽക്കരിക്കാനുള്ള പ്രവണത സിനിമാലോകത്തുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.
എന്നാൽ ഇതിലും വലിയ പ്രശ്നം, സിനിമ തുടങ്ങുന്നതിന് മുൻപ് ഇത്തരം കാര്യങ്ങളെക്കുറിച്ചോ വസ്ത്രധാരണത്തെക്കുറിച്ചോ വ്യക്തമാക്കാത്തതാണെന്നും അവർ വ്യക്തമാക്കി.
ഒരു സനിമിമയ്ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എന്തെല്ലാമാണോ ആവശ്യം അത് കൃത്യമായി പറയണം.സിനിമയിൽ ഏതെങ്കിലും ഭാഗത്ത് നഗ്നയായി നിൽക്കേണ്ട സീനുണ്ടെങ്കിൽ അത് സംവിധായകന്റെ സർഗാത്മകതയായിരിക്കാം. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ അത്തരമൊരു സീനുണ്ടെന്നും അത് എങ്ങനെ ചെയ്യണമെന്നും ആദ്യമേ വ്യക്തമാക്കിയിരിക്കണം. ചിത്രീകരണ സമയത്ത് ഇത്തരം കാര്യങ്ങൾ പറയുന്നത് അഭിനേതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നിലവില്‍ ഇന്റിമസി രംഗങ്ങള്‍ ചിത്രീകരിക്കുംമ്പോള് ഇന്റിമസി കോ ഓര്ഡിനേറ്റര്മാറെ നിര്‍ത്താറുണ്ടെങ്കിലും അവര്‍ക്കും അഭിനേതാക്കളെ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയാറില്ലെവന്നും രാധിക വ്യക്തമാക്കി.
ഇന്റിമസി കോർഡിനേറ്റർമാരെ പലപ്പോഴും നിയമിക്കുന്നത് നിർമ്മാതാക്കളാണ് .അഭിനേതാക്കളുടെ പക്ഷം ചേർന്ന് സംസാരിക്കുന്ന കോർഡിനേറ്റർമാർ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന സാഹചര്യം താൻ കണ്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
തനിക്ക് നേരിടേണ്ടി വന്ന ഈ മോശം അനുഭവങ്ങൾ മുഴുവൻ ഇൻഡസ്ട്രിയെയും ബാധിക്കുന്നതല്ലെന്നും നടി വ്യക്തമാക്കുന്നുണ്ട്. താൻ പ്രവർത്തിച്ച ഭൂരിഭാഗം സെറ്റുകളിലും തനിക്ക് വലിയ ബഹുമാനവും മികച്ച തൊഴിൽ സാഹചര്യവുമാണ് ലഭിച്ചത്. എങ്കിലും, ഇത്തരം പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം ഓർമ്മിപ്പിക്കുന്നു.





