"> Skip to content
Sample Header Banner
October 31, 2026
⌕

എനിക്ക് ‘ഒരു സെക്സി അമ്മ’ ആകാനാണ് ആഗ്രഹം, രണ്ടാമത്തെ കുഞ്ഞിനുശേഷം ബ്രസ്റ്റ് ലിഫ്റ്റ് സർജറി ചെയ്തു; ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജെന്നിഫർ ലോറൻസ്

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനുശേഷമുള്ള ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ചും കോസ്മെറ്റിക് സർജറിയെക്കുറിച്ചും മനസ്സുതുറന്ന് പ്രശസ്ത ഹോളിവുഡ് നടിയും ഓസ്കാർ ജേതാവുമായ ജെന്നിഫർ ലോറൻസ്. ‘ദി കട്ട്’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാതൃത്വത്തിന് ശേഷമുള്ള തന്റെ അനുഭവങ്ങൾ താരം പങ്കുവെച്ചത്.

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം ബ്രസ്റ്റ് ലിഫ്റ്റ് സര്‍ജറി ചെയ്തയായും താരം പറഞ്ഞു. തനിക്ക് ‘ഒരു സെക്സി അമ്മ’  ആകണമെന്നാണ് ആഗ്രഹമെന്ന് ജെന്നിഫർ ലോറൻസ് വ്യക്തമാക്കി. കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുമ്പോള്‍ ഉറക്കച്ചടവുണ്ടെങ്കിലും പുറമെ ആത്മവിശ്വാസം ഉള്ളയാളായിരിക്കണം എന്നും ജെന്നിഫർ  പറഞ്ഞു.

ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷം ശരീരം പെട്ടന്നുതന്നെ പഴയപോലെ ആയി എന്നും എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടായി അത് പഴയപടി ആയില്ല എന്നും അവര്‍ പറഞ്ഞു. ബ്രസ്റ്റ് ലിഫ്റ്റ് സര്‍ജറി ചെയ്യുന്നതിന് മുന്നേതന്നെ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ശീലം പൂര്‍ണ്ണമായി ഉപേക്ഷിച്ചെന്നും താരം വ്യക്തമാക്കി.

ഇനി ഭാവിയില്‍ ഫേസ് ലിഫ്റ്റിങ് സര്‍ജറി ഉറപ്പായും ചെയ്യുമെന്നും താരം പറഞ്ഞു. 2019 ഒക്ടോബറിൽ വിവാഹിതരായ ജെന്നിഫര്‍ ലോറൻസിനും കുക്കിനും 3 വയസ്സുള്ള  സൈ ഉള്‍പ്പടെ രണ്ട് കുട്ടികളാണുള്ളത്. ആദ്യ മകന്റെ ജനനത്തിനു ശേഷം താൻ തന്റെ കരിയറിനെ വേറിട്ട രീതിയിലാണ് സമീപിച്ചുകൊണ്ടിരിക്കുന്നത് എന്നും ഒരു കുഞ്ഞുണ്ടായതിന് ശേഷം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാറുണ്ടെന്നും ജെന്നിഫർ പറഞ്ഞിരുന്നു.

Get more updates from Pudukad News on Google