
തൃശൂർ നാട്ടികയിൽ യുവതിയേയും സുഹൃത്തിനേയും ആക്രമിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ. നാട്ടിക സ്വദേശിയായ കാമ്പ്രത്ത് വീട്ടിൽ അഖിലിനെയാണ് (33) വലപ്പാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ പത്താം തീയതി രാത്രി ഒൻപതരയോടെ യുവതിയുടെ വീടിന് മുന്നിലായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതി യാതൊരു പ്രകോപനവുമില്ലാതെ യുവതിയുടെ സുഹൃത്തിനെ മർദ്ദിക്കുകയും, തടയാൻ ശ്രമിച്ച യുവതിയെ ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു.
അതേസമയം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അഖിൽ. വലപ്പാട്, കൈപ്പമംഗലം, തിരൂർ എന്നീ സ്റ്റേഷനുകളിലായി കവർച്ച, വധശ്രമം, മോഷണം, ലഹരി ഉപയോഗം തുടങ്ങി ഒൻപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വലപ്പാട് എസ്.എച്ച്.ഒ അനൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
The post വീടിന് മുന്നിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു; നാട്ടിക സ്വദേശി അറസ്റ്റിൽ appeared first on Express Kerala.



