ജനവാസ മേഖലയിൽ കരടിയും കുട്ടിയും; പാലക്കാട് വനംവകുപ്പിന്റെ പരിശോധന

ജനവാസ മേഖലയിൽ കരടിയും കുട്ടിയും; പാലക്കാട് വനംവകുപ്പിന്റെ പരിശോധന

പാലക്കാട് കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിൽ കരടിയും കുട്ടിയും ഇറങ്ങി. പാടത്തിന് സമീപത്തുകൂടി ഇവ നടന്നുനീങ്ങുന്നത് കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. അയ്യപ്പൻ മലയിൽ നിന്ന് ഇവ ഭക്ഷണം തേടി താഴേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നിലവിൽ കരടികൾ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

The post ജനവാസ മേഖലയിൽ കരടിയും കുട്ടിയും; പാലക്കാട് വനംവകുപ്പിന്റെ പരിശോധന appeared first on Express Kerala.

Spread the love
See also  ഹോർമുസ് അടഞ്ഞു, റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധന ക്ഷാമം ഒഴിവാക്കാൻ വൻ നീക്കം

New Report

Close