ഡെലുലുവും പോറ്റിയും ഒന്നിച്ചാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ഡെലുലു യുഗം’!

ഡെലുലുവും പോറ്റിയും ഒന്നിച്ചാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ഡെലുലു യുഗം’!

ഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ തരംഗമായി തുടരുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് അടയാളപ്പെടുത്തുന്നത്. ചിത്രത്തിലെ നിവിൻ പോളിയുടെ പ്രകടനത്തിനൊപ്പം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു കഥാപാത്രമാണ് റിയ ഷിബു അവതരിപ്പിച്ച ‘ഡെലുലു’. ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്.

സർവ്വം മായയിലെ ഡെലുലുവും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ഒരുമിക്കുന്ന എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ഡെലുലുവും ഒന്നിച്ചുനിൽക്കുന്ന രീതിയിൽ അഖിൽ കിളിയൻ എന്ന ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ‘ഡെലുലു യുഗം’ എന്ന പേരിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഡെലുലു യുഗം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

Also Read: ബോക്സ് ഓഫീസിൽ ‘ദി രാജാ സാബ്’ തരംഗം; വെറും 4 ദിവസത്തിൽ ചിത്രം 200 കോടി ക്ലബിൽ

See also  തിളങ്ങുന്ന ചർമ്മത്തിന് ഫേസ് ഓയിലുകൾ; ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞ് ഉപയോഗിക്കാം

ഹൊറർ-കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ ‘സർവ്വം മായ’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

The post ഡെലുലുവും പോറ്റിയും ഒന്നിച്ചാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ഡെലുലു യുഗം’! appeared first on Express Kerala.

Spread the love

New Report

Close