സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 47കാരന് 30 വർഷം കഠിനതടവ് | Neyyattinkara POCSO case

Current: മലയാളം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരന് 30 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു (Neyyattinkara POCSO case). നെയ്യാറ്റിൻകര കാരോട് സ്വദേശി വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്നിലെ ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറുമാസവും അധിക തടവ് അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്ക് ആറുമാസം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡനം
കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയതെന്നാണ് കേസ്. പീഡനവിവരം കുട്ടി ക്ലാസ് ടീച്ചറോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പൂവച്ചൽ എഫ്. വിനോദും അഡ്വ. വി.ആർ. മായാദേവിയും കോടതിയിൽ ഹാജരായി. പാറശ്ശാല സി.ഐ ആയിരുന്ന ജെ. സന്തോഷ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Story Summary:
A 47-year-old man, Vidyadharan Nair of Karode, Neyyattinkara, has been sentenced to 30 years of rigorous imprisonment and a fine of ₹1.5 lakh in a case involving the sexual abuse of a schoolgirl. The Neyyattinkara Fast Track POCSO Court also sentenced a second accused, who failed to report the matter to the authorities, to six months in prison and a fine of ₹5,000.





