"> Skip to content
November 3, 2026
⌕

നേപ്പാളിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് വൻ അപകടം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഇന്ത്യൻ വംശജന് ഗുരുതര പരിക്ക് | Nepal Helicopter Collision

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nepal Helicopter Collision

കാഠ്മണ്ഡു: നേപ്പാളിലെ സോലുഖുംബു ജില്ലയിൽ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപമുള്ള പെരിചെ ഹെലികോപ്റ്റർ പാഡിൽ ലാൻഡിംഗിനിടെ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ന്യൂസിലാൻഡ് പൗരനായ ഇന്ത്യൻ വംശജന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.(Nepal Helicopter Collision Solukhumbu Everest Indian National Killed)

ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബലരാമരാമദു (47) ആണ് മരണപ്പെട്ടത്. ന്യൂസിലാൻഡ് പൗരത്വം ഉള്ള ഇന്ത്യൻ വംശജനായ ശൈലേഷ് കൃഷ്ണ പട്ടേലിനാണ് (49) പരിക്കേറ്റത്. ഫിഷ്‌ടൈൽ എയർ, ഡൈനാസ്റ്റി എയർ എന്നീ സ്വകാര്യ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് നടത്തുന്നതിനിടെ ഇരു ഹെലികോപ്റ്ററുകളുടെയും റോട്ടർ ബ്ലേഡുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

രാവിലെ 8.11 ഓടെയായിരുന്നു ദാരുണമായ സംഭവം. ലാൻഡിംഗിനിടെ ഹെലികോപ്റ്ററുകൾ അടുത്തെത്തുകയും റോട്ടർ ബ്ലേഡുകൾ കൂട്ടിയടിക്കുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റയാളെയും പൈലറ്റുമാരെയും കൂടുതൽ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് വിമാനമാർഗ്ഗം മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

An Indian national was killed and an Indian-origin New Zealand citizen was injured after two helicopters collided at a helipad in Nepal’s Solukhumbu district near the Everest region. The collision occurred between Fishtail Air and Dynasty Air choppers during landing, when their rotor blades struck each other.

Get more updates from Pudukad News on Google