"> Skip to content
November 4, 2026
⌕

8 കിലോമീറ്റർ ഭീതി പരത്തി ഇന്നോവ: നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച 18കാരൻ കസ്റ്റഡിയിൽ | Car Rams Vehicles

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Car Rams Vehicles

കോട്ടയം : തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ ഇന്നോവ കാർ നാട്ടുകാർ പിന്തുടർന്നു പിടികൂടി. പായിപ്പാട് മുതൽ കണ്ണോട്ട വരെയുള്ള ഏകദേശം 8 കിലോമീറ്ററോളം ദൂരമാണ് ഈ കാർ അപകടങ്ങൾ സൃഷ്ടിച്ച് അമിതവേഗതയിൽ സഞ്ചരിച്ചത്.(Car Rams Vehicles Run Eight Kilometers In Tengana Driver In Police Custody)

സംഭവത്തിൽ കാർ ഓടിച്ച തിരുവല്ല സ്വദേശി ഗോകുൽ ബിനുവിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് ഇന്നോവ തടഞ്ഞുവെച്ചത്.

അപകടത്തിൽ കാറിന്റെ മുൻവശത്തെ ടയർ പൂർണ്ണമായും പൊട്ടിപ്പോയിരുന്നു. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന ഡ്രൈവർ ടയറിന്റെ ഡിസ്ക് റോഡിൽ ഉരസി വൻ തീപ്പൊരി ചിതറിച്ചാണ് ഭീതിജനകമായ രീതിയിൽ മുന്നോട്ട് പാഞ്ഞത്. നാട്ടുകാർ പിടികൂടിയ ഡ്രൈവറേയും വാഹനത്തേയും പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

An Innova car driven by Thiruvalla native Gokul Binu caused terror along an 8 km stretch from Paippad to Kannotta near Tengana, Kottayam, by ramming into several vehicles without stopping. Local residents chased and intercepted the car, which was being driven on a flat tire with its disc scraping the road. The police have taken the driver into custody.

Get more updates from Pudukad News on Google