"> Skip to content
November 4, 2026
⌕

തൃശൂർ മണ്ണുത്തിയിൽ 15 വയസ്സുകാരനെ കാണാനില്ല: തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | School Student Missing

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

School Student Missing

തൃശൂർ : മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷിയെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജോയൽ.(School Student Missing In Mannuthy Thrissur Police Search On)

ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞതായി കണ്ടെത്തി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സമഗ്രമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്.

Story Summary

A 15-year-old student named Joel George Joshi has gone missing from Mannuthy, Thrissur. A student of Don Bosco School, Joel left home in his school uniform on Tuesday morning, but CCTV footage later showed him walking in civil clothes after changing. The police have intensified their search focusing on bus stands, railway stations, and CCTV networks.

Get more updates from Pudukad News on Google