കാലടി സർവകലാശാല പരീക്ഷാ തർക്കം: ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ | Kalady University

Current: മലയാളം

കൊച്ചി: കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം രാജ്യത്തെ പരമോന്നത കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.(Kalady University Students Move Supreme Court Against High Court Division Bench Verdict)
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയം പരാമർശിക്കും. അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പരീക്ഷകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിഷയം പരിശോധിക്കുന്ന സുപ്രീംകോടതിയുടെ നിലപാട് വിദ്യാർത്ഥികളുടെ ഭാവിയിൽ ഏറെ നിർണായകമാകും. നേരത്തെ, സിസ തോമസിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ 10 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Story Summary
Suspended students of Kalady Sanskrit University have moved the Supreme Court challenging the Kerala High Court Division Bench’s order, which set aside a Single Bench decision allowing them to sit for exams. The Division Bench ruled that courts cannot direct universities to act against statutory regulations. With the examinations scheduled to begin shortly, all eyes are on the Supreme Court’s urgent hearing.




