loader image
രാജപാളയത്ത് ഗൗതമി അങ്കത്തിന്? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് താരം

രാജപാളയത്ത് ഗൗതമി അങ്കത്തിന്? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് താരം

മിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ മത്സരിക്കാനുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് നടി ഗൗതമി. ഇക്കാര്യം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചതായും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മണ്ഡലത്തിൽ മത്സരിക്കാൻ താൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഗൗതമി, ബിജെപിയിൽ നിന്നുള്ള ബന്ധം അവസാനിപ്പിച്ചാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. തന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്ത വ്യക്തിയെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചായിരുന്നു ഗൗതമിയുടെ പാർട്ടി മാറ്റം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയയായ താരമായ ഇവർ, ബിജെപിയിൽ ഉണ്ടായിരുന്ന കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്കായി സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു.

The post രാജപാളയത്ത് ഗൗതമി അങ്കത്തിന്? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് താരം appeared first on Express Kerala.

See also  ഇറാൻ വാക്ക് പാലിക്കുന്നില്ല; കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
Spread the love

New Report

Close