എസ്.ഐ.ആർ റദ്ദാക്കണം; നവംബർ 7ന് കൊച്ചിയിൽ പ്രതിഷേധവുമായി സി.ജെ.പി | CJP Protest Kochi

Current: മലയാളം

കൊച്ചി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആർ (Special Intensive Revision) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP Protest Kochi) നവംബർ 7ന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ‘ജന്തർ മന്തർ @ കൊച്ചി’ എന്ന പേരിൽ നടക്കുന്ന പ്രതിഷേധം ശനിയാഴ്ച വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനത്താണ് നടക്കുക. സി.ജെ.പി എക്സിലൂടെയാണ് പരിപാടി പ്രഖ്യാപിച്ചത്.
‘ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പ്രതിഷേധത്തിൽ പൊതുജനങ്ങളോടും പങ്കുചേരാൻ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ദേശീയ നേതാക്കളും പങ്കെടുക്കും
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതിഷേധത്തിൽ പങ്കെടുക്കും. സംഘടനയുടെ സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവരും പരിപാടിയുടെ ഭാഗമാകും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സി.ജെ.പി നടത്തുന്ന ആദ്യത്തെ പ്രധാന പ്രതിഷേധ നീക്കമായാണ് കൊച്ചിയിലെ പരിപാടിയെ വിലയിരുത്തുന്നത്.
ജന്തർ മന്തറിലെ പ്രതിഷേധശ്രമത്തിനിടെ കസ്റ്റഡിയിൽ
അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ള സംഘടനാ നേതാക്കളും അന്ന് കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
Story Summary:
The Cockroach Janata Party (CJP) has announced a protest in Kochi on November 7, demanding the withdrawal of the Special Intensive Revision (SIR) of electoral rolls. Titled ‘Jantar Mantar @ Kochi’, the demonstration will be held at Rajendra Maidan at 4 pm. CJP founder Abhijeet Dipke and other organisational leaders are expected to participate. The protest follows the detention of CJP leaders in Delhi during an attempt to demonstrate at Jantar Mantar.











