എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത അവസ്ഥ: ദയാവധത്തിന് നിർദേശിച്ച കുട്ടിയാനയെ വൻതാരയിലേക്ക് എയർ ലിഫ്റ്റ് ചെയ്യും | Injured Elephant Calf

Current: മലയാളം

പത്തനംതിട്ട: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാനയെ കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.(Injured Elephant Calf From Kodanad Airlifted To Gujarat Vantara For Treatment)
ആവശ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ കുട്ടിയാനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിദഗ്ധ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ വൻതാരയിലേക്ക് അയക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ച് ആനയെ പ്രത്യേകം സജ്ജമാക്കിയ ലോറിയിലേക്ക് മാറ്റിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഗുജറാത്തിലെ ജാംനഗറിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. വനം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘവും കുട്ടിയാനയെ അനുഗമിക്കും.
Story Summary
An injured elephant calf from Kodanad Abhayaranyam with congenital bone deformity is being airlifted to Vantara in Gujarat for specialized medical treatment. Initially recommended for euthanasia due to lack of advanced care facilities in Kerala, the calf will be flown via a chartered flight from Cochin International Airport, accompanied by a forest department team.











