“റീൽസിനായി യുവാവിനെ കൊണ്ട് പെട്രോൾ കുടിപ്പിച്ചു, ദേഹത്ത് തീകൊളുത്തി”: കൊൽക്കത്തയിൽ മൂന്ന് പേർ അറസ്റ്റിൽ | Kolkata news

Current: മലയാളം

കൊൽക്കത്ത: സമൂഹമാധ്യമങ്ങളിൽ റീൽ ചിത്രീകരിച്ച് പ്രചരിപ്പിക്കാനായി യുവാവിനെ പെട്രോൾ കുടിപ്പിക്കുകയും ദേഹത്ത് തീകൊളുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ (Kolkata news). കൊൽക്കത്തയിലെ ഗർഫ മേഖലയിലാണ് ഞെട്ടിക്കുന്ന അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒക്ടോബർ 27നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഗെയിം കളിക്കാനെന്ന പേരിൽ കണ്ണുകെട്ടുകയും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം യുവാവിനെ മർദിച്ചതായാണ് റിപ്പോർട്ട്.
യുവാവ് ഹെൽമറ്റ് ഊരിയതോടെ സംഘം കൈവശമുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ കുടിക്കാൻ നിർബന്ധിച്ചു. യുവാവ് വിസമ്മതിച്ചതോടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവാവ് ഓടിമാറുകയും വസ്ത്രങ്ങൾ ഊരിയെറിയുകയും ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത രണ്ടുപേരും കസ്റ്റഡിയിൽ
റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാനായാണ് പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Summary: Three people have been arrested in Kolkata’s Garfa area for allegedly forcing a young man to drink petrol and setting him on fire while filming a social media reel. The incident took place on October 27. Police have also taken two minors into custody.











