"> Skip to content
November 7, 2026
⌕

‘എക്സൈസ് മന്ത്രി മറുപടി പറയണം, അഴിമതിക്കാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു’: MV ഗോവിന്ദൻ | MV Govindan

November 7, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

MV Govindan

കൊച്ചി: എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായും അഴിമതിയുമായും ബന്ധപ്പെട്ട വിവാദങ്ങളിൽ എക്‌സൈസ് മന്ത്രി മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാരാണെന്ന് എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(MV Govindan Demands Excise Minister Response Over Corruption Report)

ഇവരുമായി മന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ എക്സൈസ് മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബിയിലെ വൈദുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതിനാലാണ് ഉദ്യോഗസ്ഥനെ തസ്തികയിൽ നിന്ന് മാറ്റിയത്. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരം ന്യായമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

CPM State Secretary M.V. Govindan demanded that the Excise Minister respond to corruption allegations within the Excise Department following a damning report by the Excise Commissioner regarding senior officials and bar owners. He also alleged massive corruption in KSEB power contracts and extended support to the ongoing student protests at Kalady Sanskrit University.

Get more updates from Pudukad News on Google