സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി: മലപ്പുറത്ത് 4 വയസ്സുകാരിയടക്കം 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു | Shigella Infection

Current: മലയാളം

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.(Shigella Infection Confirmed In Malappuram Nilambur Three Cases Reported)
മേഖലയിൽ 23-ഓളം പേർ വയറിളക്കം, ഛർദ്ദി, കടുത്ത വയറുവേദന എന്നീ ഷിഗെല്ല രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് കരുതുന്ന കടകൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. രോഗബാധയുണ്ടായി 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സംഭവത്തെ തുടർന്ന് മേഖലയിൽ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക എന്നിവ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.
Story Summary
Shigella infection has resurfaced in Malappuram’s Nilambur, with three confirmed cases including a four-year-old child and two others who fell ill after consuming food from local eateries. Around 23 individuals showing symptoms like diarrhea, vomiting, and abdominal pain are under observation, prompting the Health Department to close suspected food outlets and initiate preventive sanitation measures.











