"> Skip to content
November 8, 2026
⌕

ഷൊർണൂരിൽ തിയേറ്ററിലെത്തിയ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ | Shoranur Theatre Assault Case

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Arrest

പാലക്കാട്: കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13 വയസുകാരിക്ക് നേരെ തിയേറ്ററിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫറാണ് പിടിയിലായത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം ഷൊർണൂർ നഗരത്തിലെ തിയേറ്ററിലായിരുന്നു സംഭവം. പെൺകുട്ടി തിയേറ്ററിലെത്തിയതു മുതൽ ജാഫർ അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. (Shoranur Theatre Assault Case)

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് ജാഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary: A man from Vallapuzha was arrested following a complaint of sexual assault on a 13-year-old girl at a theatre in Shoranur, Palakkad. Police registered a case under the POCSO Act, and the accused has been remanded to judicial custody.

Get more updates from Pudukad News on Google