ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബർ 22-ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യ സന്ദർശിക്കും

കാഠ്മണ്ഡു: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നവംബര്‍ 22-ന് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും.
സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉഭയകക്ഷി സഹകരണം വിലയിരുത്തുന്നതിനുമായി ഇന്ത്യന്‍ വിദേശ സെക്രട്ടറി വിക്രം മിശ്രി കാഠ്മണ്ഡു സന്ദര്‍ശിച്ച് നേപ്പാള്‍ നേതൃത്വവുമായി ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി.
നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി അമൃത് ബഹാദൂര്‍ റായിയുടെ ക്ഷണപ്രകാരം നവംബര്‍ 4, 5 തീയതികളില്‍ നേപ്പാളിലായിരുന്ന മിശ്രി, പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ സന്ദര്‍ശിച്ച് നരേന്ദ്ര മോദിയുടെ ആശംസകള്‍ കൈമാറി.
ഊര്‍ജ്ജം, ജലവിഭവം, വ്യാപാരം, ഗതാഗതം, വ്യോമപാത തുടങ്ങിയ വിവിധ മേഖലകളിലെ പുരോഗതിയും, അയ്യോധ്യ-ജന്ക്പുര് റെയില്‍വേ സര്‍വീസിന്റെ ട്രയല്‍ റണ്ണും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.
കഴിഞ്ഞകാലങ്ങളില്‍ രസുവാ-ഭോടെകോശി വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഇന്ത്യ നല്കിയ അടിയന്തര ദുരിതാശ്വാസ സഹായങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേപ്പാള്‍ നേതൃത്വം നന്ദി അറിയിച്ചു.
പരമ്പരാഗത വ്യാപാര-ജലവൈദ്യുത സഹകരണങ്ങള്‍ക്ക് പുറമെ സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), കായികം തുടങ്ങിയ പുതിയ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്.




