Skip to content
November 12, 2026
⌕

യു.എസുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ഉൽപ്പന്നങ്ങളുടെ 24 ശതമാനം അധിക തീരുവ ഇളവ് രണ്ട് മാസത്തേക്ക് കൂടി നീട്ടി ചൈന

November 9, 2026
Share this post to

ബീജിംഗ്: അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള 24 ശതമാനം അധിക തീരുവയുടെ ഇളവ് രണ്ട് മാസത്തേക്ക് കൂടി നീട്ടി ചൈന. യു.എസുമായുള്ള സാമ്പത്തിക, വ്യാപാരികരാറുകള്‍ സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ തീരുമാനം. 


അതേസമയം, 10 ശതമാനം തീരുവ തുടരുമെന്നും കസ്റ്റംസ് ടാരിഫ് കമ്മീഷന്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ നടന്ന ഉച്ചകോടിയുടെ ധാരണകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 


പരസ്പരമുള്ള തീരുവ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമ കരാര്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. 

യു.എസിന്റെ ഭാവി വ്യാപാര നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, സാഹചര്യം അനുസരിച്ച് ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കി. 

തീരുവ നയങ്ങളിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാര സഹകരണത്തിന് സ്ഥിരതയാര്‍ന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.   

 

Get more updates from Pudukad News on Google