Skip to content
November 11, 2026
⌕

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഗഡി ഐസൻകോട്ടും ഒരേ നയമുള്ളവരാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

November 9, 2026
Share this post to

വാഷിംഗ്ടണ്‍: ഇസ്രായേലിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, യാഷാര്‍ പാര്‍ട്ടി ചെയര്‍മാന്‍ ഗഡി ഐസന്‍കോട്ടും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നയപരമായ കാര്യങ്ങളില്‍ വലിയ സാദൃശ്യമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 


ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അനുമതി നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.


ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. 

നെതന്യാഹുവിനെതിരെ കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഐസന്‍കോട്ട്, രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തര രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഐക്യ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളിലാണ്. 


ഗാസയിലെ സംഘര്‍ഷങ്ങള്‍ക്കും ഇറാന്‍ യുദ്ധത്തിനും ശേഷം അന്താരാഷ്ട്രതലത്തില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുകയാണെന്നും സ്ട്രാറ്റജിക് സഖ്യകക്ഷികള്‍ പോലും നിലപാടുകള്‍ പുനഃപരിശോധിക്കുകയാണെന്നും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഐസന്‍കോട്ട് ചൂണ്ടിക്കാട്ടി. 


നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകളിലാണ് ഐസന്‍കോട്ട് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

 

Get more updates from Pudukad News on Google