Skip to content
November 11, 2026
⌕

മിൽമ നെയ്യിൽ തീരുമാനമായില്ല; നിയമോപദേശം തേടിയ ശേഷമേ തീരുമാനം എടുക്കൂ; കെ. ജയകുമാർ

November 9, 2026
Share this post to

തിരുവനന്തപുരം: അരവണ പ്ലാന്റിലെ ഉൽപാദനം മുക്കാൽ ഭാഗവും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. 30 ലക്ഷം ടിൻ അരവണ സ്റ്റോക്ക് ഉണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മിൽമ നെയ്യ് തീരുമാനം എടുത്തില്ലെന്നും നിയമ ഉപദേശം എടുത്തതിനു ശേഷം മാത്രമേ മുന്നോട്ട് പോകുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മിൽമ കേരളം കണികണ്ടുണരുന്ന നന്മയല്ലേയെന്നും സീസൺ തുടങ്ങുമ്പോൾ 10000 ലിറ്റർ കുറവേയുള്ളൂവെന്നും മിൽമയുടെ കയ്യിൽ ആവശ്യത്തിന് നെയ്യ് ഉണ്ടെന്നും റീ ടെൻഡറിൽ യോഗ്യത ഉള്ളവർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലേക്ക് ആവശ്യമായ നെയ്യ് വിതരണത്തിനായി പുതിയ ടെൻഡർ നടപടികളിൽ യോഗ്യരായ വിതരണക്കാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, മിൽമയുമായി ചർച്ച നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. 

ആദ്യ ഘട്ടത്തിൽ തുറന്ന ടെൻഡർ വിളിച്ചപ്പോൾ മിൽമ പങ്കെടുത്തിരുന്നില്ല. തുടർന്ന് രണ്ട് തവണ റീ-ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായ വിതരണക്കാരെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ തവണ മിൽമ വഴി നെയ്യ് എത്തിച്ചപ്പോൾ ക്രമക്കേടുകൾ ഉണ്ടായതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടന്നിരുന്നു.

Get more updates from Pudukad News on Google