Skip to content
November 11, 2026
⌕

ആറുവരിപ്പാതയിലെ നിയമലംഘകർക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ 24 മണിക്കൂറും കർശന പരിശോധന. റോങ് സൈഡ് എൻട്രിയും അമിതവേഗതയും തടയും. എക്സിറ്റിലൂടെ പ്രവേശിച്ച ഏഴ് വാഹനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

November 9, 2026
Share this post to

മലപ്പുറം: ആറുവരിപ്പാതയിൽ തോന്നിയതുപോലെ വാഹനമോടിക്കുന്നവർക്ക് ഇനി പിടിവീഴും. ജില്ലയിൽ മോട്ടോർവാഹന വകുപ്പ് ആറുവരിപ്പാതയിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചു. പുതിയ പാതയിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിലെ നിയമലംഘനങ്ങൾ തടയാനുമാണ് പരിശോധന. ഒരു എം.വി.ഐ.യും രണ്ട് എ.എം.വി.ഐ.മാരും ഉൾപ്പെടുന്ന മൂന്ന് സ്‌ക്വാഡുകളായാണ് രാമനാട്ടുകര മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയത്.

ആറുവരിപ്പാതയിലെ എക്‌സിറ്റ്-എൻട്രി ഭാഗങ്ങളിലൂടെ തെറ്റായ രീതിയിലുള്ള പ്രവേശനം, ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുക, തെറ്റായ ലെയ്ൻ ട്രാഫിക്, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

എക്‌സിറ്റിലൂടെ ആറുവരിപ്പാതയിലേക്ക് പ്രവേശിച്ച ഏഴ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. പിഴ ചുമത്താനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള ശുപാർശ നൽകി.

ആറുവരിപ്പാതയിൽ വാഹനം കേടാകുന്നവർക്കും മറ്റ് അടിയന്തര സാഹചര്യങ്ങളിൽപ്പെടുന്ന യാത്രക്കാർക്കും സേവനങ്ങളുമായി മോട്ടോർവാഹന വകുപ്പ് ദേശീയപാതയിൽ ഉണ്ടാകും. എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പരിശോധനയ്ക്ക് നേതൃത്വം നൽകി.

Get more updates from Pudukad News on Google