ഇന്ത്യന്‍ വേഷത്തില്‍ തിളങ്ങി തൈറ ബാങ്ക്‌സ്. ന്യൂയോര്‍ക്കിലെ ദീപാവലി ആഘോഷത്തിനു മാറ്റുകൂട്ടി കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരമ്പരാഗത രത്‌നാഭരണങ്ങള്‍ അണിഞ്ഞാണു തൈറ ബാങ്ക്‌സ് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തത്. അമേരിക്കയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂജേഴ്സിയിലെ എഡിസണില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂം ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ദീപാവലി ആഘോഷമാണിത്

ന്യൂയോര്‍ക്ക്: ആഗോള ഫാഷന്‍ ഐക്കണും സൂപ്പര്‍ മോഡലുമായ തൈറ ബാങ്ക്‌സ് ന്യൂയോര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ ഇന്ത്യന്‍ ലുക്കില്‍ എത്തിയത് ശ്രദ്ധ നേടുന്നു.
പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരമ്പരാഗത രത്‌നാഭരണങ്ങള്‍ അണിഞ്ഞാണു തൈറ ചടങ്ങില്‍ പങ്കെടുത്തത്. തൈറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞു. ഒരു ആഗോള ഫാഷന്‍ താരം പൂര്‍ണ്ണമായ ഇന്ത്യന്‍ ലുക്കില്‍ എത്തുന്നതും ഇതാദ്യമാണ്.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ന്യൂജേഴ്സി ഷോറൂമില്‍ നിന്നുള്ള സ്വാഭാവിക ഡയമണ്ട് ശ്രേണിയിലുള്ള ആഭരണങ്ങളാണു തൈറ അണിഞ്ഞിരുന്നത്. പരമ്പരാഗത ഓപ്പണ്‍-സെറ്റിങ് രീതിയില്‍ കൈകൊണ്ട് നിര്‍മിച്ച ചോക്കര്‍, ജുക്കകള്‍, മാങ് ടിക്ക, അരപ്പട്ട, മോതിരം എന്നിവയാണ് ഈ ലുക്കിനായി തിരഞ്ഞെടുത്തത്. ‘മേസണ്‍ ടായ്’ എന്ന പ്രമുഖ ഡിസൈന്‍ ഹൗസ് തൈറയ്ക്കായി പ്രത്യേകമായി തയാറാക്കിയതാണ് ഒപ്പമുള്ള ഇന്ത്യന്‍ വസ്ത്രം.
ലോകപ്രശസ്തമായ ‘അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍’ എന്ന ഷോയുടെ അവതാരക കൂടിയായ തൈറ ബാങ്ക്‌സിന്റെ ഈ ലുക്ക്, ദീപാവലി ആഘോഷങ്ങള്‍ അമേരിക്കന്‍ മുഖ്യധാര സംസ്‌കാരത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണ്.
അമേരിക്കയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂജേഴ്സിയിലെ എഡിസണില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂം ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ദീപാവലി ആഘോഷമാണിത്. ചിക്കാഗോയിലും കല്യാണ്‍ ജ്വല്ലേഴ്‌സിനു നിലവില്‍ ഷോറൂമുണ്ട്.




