Skip to content
November 11, 2026
⌕

ഇന്ത്യയിലെ അറസ്റ്റിന് പിന്നിൽ റഷ്യൻ നീക്കം; ഞെട്ടിക്കുന്ന വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് യു.എസ് സിനിമാ നിർമ്മാതാവ് മാത്യൂ വാൻഡൈക്ക്

November 10, 2026
Share this post to

ഡല്‍ഹി: ഇന്ത്യയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ആറു മാസത്തിലധികം ജയിലിലടച്ച സംഭവത്തിന് പിന്നില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള രാഷ്ട്രീയ നീക്കങ്ങളാണെന്ന ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഡോക്യുമെന്ററി സംവിധായകനും കൂലിപ്പട്ടാളക്കാരനുമായ മാത്യൂ വാന്‍ഡൈക്ക്. 


ജാമ്യത്തിലിറങ്ങി രാജ്യത്തിന് പുറത്തേക്ക് പോയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കൊപ്പം ആറ് ഉക്രെയ്ന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തില്‍ റഷ്യയുടെ ഇടപെടലുണ്ടെന്ന് വാന്‍ഡൈക്ക് ആരോപിച്ചത്.


മ്യാന്മറിലെ നാഷണല്‍ ഫ്രണ്ട്, കചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി എന്നീ സായുധ ഗ്രൂപ്പുകള്‍ക്ക് ഡ്രോണ്‍ യുദ്ധമുറകളിലും ആയുധ പരിശീലനത്തിലും മിസോറാം വഴി സഹായം നല്‍കിയെന്നാരോപിച്ചാണ് മാര്‍ച്ച് 13-ന് ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. 

കടുത്ത ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി ഡല്‍ഹിയിലെ തിഹാര്‍ ജയിലിലടച്ച വാന്‍ഡൈക്ക്, ജയില്‍ ഭക്ഷണം അമിത എണ്ണമയവും എരിവുമുള്ളതായതിനാല്‍ കഴിക്കാനാകുന്നില്ലെന്നും സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയില്‍ ഹര്‍ജി നല്‍കിയത് വാര്‍ത്തയായിരുന്നു. 


തുടര്‍ന്ന് സെപ്റ്റംബറില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യു.എ.പി.എ വകുപ്പുകള്‍ ഒഴിവാക്കുകയും ഫോറിനേഴ്‌സ് ആക്ട് പ്രകാരമുള്ള ലളിതമായ കുറ്റങ്ങള്‍ മാത്രം നിലനിര്‍ത്തുകയും ചെയ്തതോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചതും നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതും. 


ഇന്ത്യയിലെ തടവറയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വാന്‍ഡൈക്ക് വ്യക്തമാക്കിയിരിക്കുന്നത്.

 

Get more updates from Pudukad News on Google