Skip to content
November 11, 2026
⌕

പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷകനായ സൈനികന് തലയ്ക്ക് വെടിയേറ്റു | Presidents Bodyguard Jawan Shot

November 11, 2026
Share this post to
Presidents Bodyguard Jawan Shot

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രാഷ്ട്രപതിയുടെ അംഗരക്ഷകനായ സൈനികന് തലയ്ക്ക് വെടിയേറ്റു. ബാഗ്പത് സ്വദേശിയും രാഷ്ട്രപതി ഭവനിൽ അംഗരക്ഷകനുമായ സൗരഭ് തോമറിനാണ് (26) വെടിയേറ്റത്. മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.(Presidents Bodyguard Jawan Shot In Head Over Diwali Firecracker Dispute In UP)

അവധിക്ക് നാട്ടിലെത്തിയ സൗരഭ് തോമറും സഹോദരങ്ങളായ വിനീതും മിന്റും വീടിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപവാസികളായ ധീരജ്, സഹോദരൻ മോനു എന്ന പ്രവീൺ എന്നിവരുമായി ഇത് സംബന്ധിച്ച് വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ധീരജ് നാടൻ തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നു. ചുവരിൽ തട്ടിത്തെറിച്ച വെടിയുണ്ട സൗരഭിന്റെ ചെവിക്ക് പുറകിലായി തലയിൽ തുളച്ചുകയറുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. സൗരഭിന്റെ പിതാവ് നൽകിയ പരാതിയിൽ ധീരജ്, മോനു എന്നിവർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021-ൽ കരസേനയിൽ ചേർന്ന സൗരഭ്, ഇന്ത്യൻ ആർമിയിലെ ഏറ്റവും മുതിർന്ന റെജിമെന്റായ പ്രസിഡന്റ്സ് ബോഡിഗാർഡിലെ അംഗമാണ്. ദീപാവലി ആഘോഷങ്ങൾക്കായിട്ടാണ് ഇയാൾ നാട്ടിലെത്തിയത്.

Story Summary

A 26-year-old soldier posted with the President’s Bodyguard, Saurabh Tomar, was shot in the head during a violent dispute over bursting firecrackers on Diwali night in Uttar Pradesh’s Baghpat. He is currently in critical condition at a private hospital in Meerut, while police have launched a manhunt for the accused brothers, Dheeraj and Monu.

Get more updates from Pudukad News on Google