Skip to content
November 11, 2026
⌕

IPLൽ വമ്പൻ ട്രേഡ്!: മുംബൈ ഇന്ത്യൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക്; അർഷ്ദീപ് സിംഗ് മുംബൈയിലേക്ക് | Hardik Pandya

November 11, 2026
Share this post to
Hardik Pandya

മുംബൈ : ഐപിഎൽ 2027 സീസണിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ചുകൊണ്ട് വമ്പൻ പ്ലെയർ സ്വാപ്പ് പൂർത്തിയായി. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് ചേക്കേറിയപ്പോൾ, ഇന്ത്യയുടെ സ്റ്റാർ പേസർ അർഷ്ദീപ് സിംഗ് മുംബൈ ഇന്ത്യൻസ് നിരയിലെത്തി. ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള താൽപര്യപത്ര കൈമാറ്റവും ബിസിസിഐയ്‌ക്കുള്ള അനുമതി പത്രങ്ങളും ഔദ്യോഗികമായി സമർപ്പിച്ചു.(Hardik Pandya Moves to Punjab Kings And Arshdeep Singh Joins Mumbai Indians)

18 കോടി രൂപ പ്രതിഫലത്തിനാണ് ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക് പോകുന്നത്. അതേസമയം, തന്റെ നിലവിലെ 18 കോടി രൂപ പ്രതിഫലത്തിൽ തന്നെയാണ് അർഷ്ദീപ് സിംഗ് മുംബൈ ഇന്ത്യൻസുമായി കരാറിലെത്തിയത്. 2024 സീസണിന് മുൻപ് ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈയിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മയ്ക്ക് പകരമാണ് നായകസ്ഥാനം ഏറ്റെടുത്തത്.

പഞ്ചാബ് കിംഗ്സിൽ എത്തുന്ന ഹാർദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റനാകാൻ സാധ്യതയില്ല, ശ്രേയസ് അയ്യറാണ് നിലവിൽ പഞ്ചാബിന്റെ നായകൻ. എന്നാൽ ഹാർദിക്കിന്റെ അനുഭവസമ്പത്ത് പഞ്ചാബ് നിരയ്ക്ക് മുതൽക്കൂട്ടാകും. മറുവശത്ത്, മുംബൈ ഇന്ത്യൻസിന് അർഷ്ദീപ് സിംഗിന്റെ വരവ് വലിയൊരു കരുത്താകും. 2019 മുതൽ പഞ്ചാബിനൊപ്പം കളിച്ച അർഷ്ദീപ്, 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Story Summary

In a blockbuster IPL player trade ahead of the 2027 season, Mumbai Indians captain Hardik Pandya has moved to Punjab Kings for ₹18 crore, while star left-arm pacer Arshdeep Singh has joined Mumbai Indians at the same valuation. Pandya’s exit follows a turbulent captaincy stint at MI, whereas Arshdeep’s transfer marks his first-ever stint away from Punjab since his debut in 2019.

Get more updates from Pudukad News on Google