കൂറ്റൻ അഴിമതിക്ക് നീക്കം നടത്തി കയ്യോടെ പിടിക്കപ്പെട്ടപ്പോൾ കുറ്റം മുൻ സർക്കാരിന്റെ തലയ്ക്ക് ചാരുന്നു. മുഖ്യമന്ത്രി സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി നടത്തിയ ഇടപെടലിലെ സത്യം പുറത്തുവരണം. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോൾ കാമറയ്ക്ക് മുന്നിൽ ഡയലോഗ് അടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ലെന്നും മുൻ സർക്കാരിന്റെ മെക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധഭീരുത്വമാണെന്നും കൂറ്റൻ അഴിമതി നടത്താനായിരുന്നു സതീശന്റെ നീക്കമെന്നും അത് കയ്യോടെ പിടിക്കപ്പെട്ടെന്നും പിണറായി വിജയൻ രൂക്ഷ വിമർശനമുന്നയിച്ചു.
സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഫയലുകളെ ടിഷ്യൂ പേപ്പർ എന്ന് വിളിച്ച് സ്വയം അപഹാസ്യനാവുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു. വിവരക്കേടുകൾ വീരവാദങ്ങൾ ആക്കി മാറ്റി ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പരിഹാസ ശൈലി സ്വന്തം പോക്കറ്റിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു വൈദ്യുതി പ്രതിസന്ധിയും ഇല്ലെന്നും കൂറ്റൻ അഴിമതി നടത്താനായിരുന്നു സതീശന്റെ നീക്കമെന്നും അത് കയ്യോടെ പിടിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ വാദിച്ചുവെന്ന നട്ടാൽ കുരുക്കാത്ത നുണ പറയുകയാണ് മുഖ്യമന്ത്രിയെന്നും, സ്വന്തം മന്ത്രിയെ പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപെടലിലെ സത്യം പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പവര്‍കട്ടിന് കാരണം മുന്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് വിമർശനം.




