Skip to content
November 12, 2026
⌕

വടകരയിൽ സൈബർ തട്ടിപ്പ്; മ്യൂൾ അക്കൗണ്ടുകൾ നൽകിയ ആറുപേർ അറസ്റ്റിൽ | Vadakara cyber fraud

November 11, 2026
Share this post to
crime

വടകര: സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയെന്ന കേസിൽ വടകര സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Vadakara cyber fraud). സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ പിൻവലിച്ച് കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അരുൺ, വിവേക് സന്തോഷ്, ദേവ്ജിത്ത്, അനുരാഗ്, ഷൗക്കത്തലി, സജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അരുണിന്റെ അക്കൗണ്ടിലൂടെ 12 ലക്ഷം രൂപയുടെ ഇടപാട്
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ അരുണിന്റെ ബാങ്ക് അക്കൗണ്ട് വഴി 12 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. വിവേകിന്റെ അക്കൗണ്ടിലൂടെ മൂന്നര ലക്ഷം രൂപ പിൻവലിച്ചതായും പൊലീസ് അറിയിച്ചു.

പ്രതികൾ ഏറെനാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുകയായിരുന്നു ഇവരുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.

ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി നടപടി

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ തടയുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴിയും പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary: 
Police have arrested six people from Vadakara for allegedly providing bank accounts to cyber fraud networks. The accused are suspected of withdrawing money obtained through online scams and transferring it to fraud operators. Police found transactions worth ₹12 lakh through Arun’s account and withdrawals of ₹3.5 lakh through Vivek’s account. The arrests were made as part of Operation Cy-Hunt.

Get more updates from Pudukad News on Google