Skip to content
November 12, 2026
⌕

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെ കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സർവീസ് ആയുധങ്ങൾ നഷ്ടപ്പെട്ടതിനാൽ ഭീകരാക്രമണമെന്ന് സംശയം, മേഖലയിൽ അതീവ ജാഗ്രത

November 12, 2026
Share this post to

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഡ്യൂട്ടിക്കിടെ കാണാതായ രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


ദച്ചന്‍ മേഖലയിലെ കിയാര്‍ ഗ്രാമത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന ബാബി ചന്ദ് (57), രഷ്പാല്‍ കുമാര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. 


ബുധനാഴ്ച തങ്ങളുടെ ക്യാമ്പില്‍ നിന്ന് ധര്‍ണ-മര്‍വായിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. സംഭവസ്ഥലത്ത് നിന്ന് ഇവരുടെ സര്‍വീസ് ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ ഭീകരരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കുല്‍ഗാം ജില്ലയില്‍ ബൈക്കിലെത്തിയ അക്രമികള്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റ അതേ ദിവസം തന്നെയാണ് ഈ രണ്ട് പോലീസുകാരെയും കാണാതായത്.

 

Get more updates from Pudukad News on Google