കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞു | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപ എന്ന നിലയിലാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയായി. രാജ്യാന്തര വിപണിയിലുണ്ടാകുന്ന ചലനങ്ങളും മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.(Kerala Gold Price Today Massive Drop Per Sovereign And Gram Rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala witnessed a sharp decline today, dropping by ₹1,600 per sovereign to trade at ₹1,02,520. The price per gram also fell by ₹200 to ₹12,815, reflecting fluctuations in the international bullion market and offering relief to buyers.




