‘ബില്ലുകൾ തടഞ്ഞ് വച്ചതോടെ മാനസികമായി തകർന്നു’: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായക മൊഴി നൽകി മരണപ്പെട്ട ലീ സി ബിന്നിൻ്റെ സഹായി | Gyanesh Kumar

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണപ്പെട്ട പ്രോജക്ട് മാനേജർ ലീ സീ ബിന്നിന്റെ സഹായിയായിരുന്ന ഷാജഹാന്റെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി.(Gyanesh Kumar, Vigilance Probe Against CEC Crucial Statement)
ഉദ്യോഗസ്ഥർ ബില്ലുകൾ അകാരണമായി തടഞ്ഞുവെച്ചതോടെ ലീ സീ ബിൻ കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയും തകർന്നുപോവുകയും ചെയ്തിരുന്നതായി ഷാജഹാൻ മൊഴി നൽകി. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട വിവരം പറഞ്ഞിരുന്നതായും ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി.
ഗ്യാനേഷ് കുമാർ കേരളത്തിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് സംഭവം. പ്രവൃത്തികളുടെ ബില്ലുകൾ പാസാക്കി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ വി.ഒ. സാജൻ അടുത്തിടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നേരത്തെ 2007-ൽ നടന്ന അന്വേഷണം ഗ്യാനേഷ് കുമാറിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു.
Story Summary
In the ongoing Kerala Vigilance probe against Chief Election Commissioner Gyanesh Kumar over a 2006 bribery and abetment to suicide allegation, investigators recorded the crucial statement of Shajahan, a former aide to deceased project manager Lee See Been. Shajahan testified that Lee was mentally shattered after PWD officials withheld bills demanding bribes,




