Skip to content
November 12, 2026
⌕

മയ്യഴിയുടെ ഓർമ്മകളിൽ നിന്ന് അറേബ്യൻ ജീവിതത്തിന്റെ ആത്മാവിലേക്ക്

November 12, 2026
Share this post to

പ്രവാസത്തിന്റെ പതിവ് കഥകൾക്കപ്പുറം, അറേബ്യൻ ജീവിതത്തിന്റെ അധികമറിയപ്പെടാത്ത മനുഷ്യരെയും സംസ്കാരങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ ഓർമ്മപ്പുസ്തകമാണ് മൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’. 


മയ്യഴിയുടെ ഗൃഹാതുരതയും മരുഭൂമിയുടെ വിസ്മയങ്ങളും ഇഴചേരുന്ന രചനയിൽ അറബ് ജനതയുടെ ജീവിതരീതികളും പാരമ്പര്യങ്ങളും സ്നേഹബന്ധങ്ങളും ചരിത്രവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നു.


ആത്മകഥയ്ക്കപ്പുറം ഒരു ദേശത്തിന്റെയും സംസ്കാരത്തിന്റെയും മനുഷ്യരുടെയും ഉള്ളറകളിലേക്കുള്ള സഞ്ചാരമായി പുസ്തകം മാറുന്നു.

നവംബർ 14 ശനിയാഴ്ച രാവിലെ 11:30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ കേരള സർക്കാരിന്റെ ഭരണപരിഷ്കരണ ചെയർമാൻ എം.കെ. മുനീർ പുസ്തകം പ്രകാശനം ചെയ്യും. 

വി.ടി. സലീം, താഹ മാടായി, അനുര മത്തായി, പാപ്പിയോൺ നൗഷാദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്

Get more updates from Pudukad News on Google