Skip to content
November 12, 2026
⌕

അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നും മകൾക്കും വ​ധ​ഭീ​ഷ​ണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ്, ആവശ്യപ്പെട്ടത് ഏഴ് കോടി!

November 12, 2026
Share this post to

ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി ക​ൺ​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്കും വ​ധ​ഭീ​ഷ​ണി! ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.


കു​പ്ര​സി​ദ്ധനാ​യ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് ഗ്യാ​ങ്ങി​ന്‍റെ പേ​രി​ൽ ഏഴു കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്! എ​ന്താ​ണ് യ​ഥാ​ർഥ​ത്തി​ൽ സം​ഭ​വി​ക്കുന്നത്..? 


ദേ​ശീ​യ മാ​ധ്യ​മ​ങ്ങൾ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ആം ​ആ​ദ്മി പാ​ർ​ട്ടി നേതാവും തി​ല​ക് ന​ഗ​ർ എം​എ​ൽ​എ​യു​മാ​യ ജ​ർ​ണൈ​ൽ സി​ങ്ങി​നാ​ണ് ആ​ദ്യം വധഭീഷണി കോ​ളു​ക​ളും വാ​ട്സാ​പ് സ​ന്ദേ​ശ​ങ്ങ​ളും ല​ഭി​ച്ച​ത്.


ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് ഗ്യാ​ങ്ങി​ൽ നി​ന്നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഫോ​ൺ കോ​ൾ എ​ത്തി​യ​ത്. അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ​യും അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​ൾ ഹ​ർ​ഷി​ത കെ​ജ്‌​രി​വാ​ളി​നെ​യും വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ജീ​വ​നോ​ടെ ഇ​രി​ക്ക​ണ​മെ​ങ്കി​ൽ ഏഴു കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ ആറിനാ​ണ് ജ​ർ​ണൈ​ൽ സി​ങ് മൊ​ഹാ​ലി പോ​ലീ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ​ത്. നി​ല​വി​ൽ പ​ഞ്ചാ​ബ് പോ​ലീ​സും ഡ​ൽ​ഹി പോ​ലീ​സും സം​യു​ക്ത​മാ​യി ഈ ​ഭീ​ഷ​ണി​യെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഫോ​ൺ കോ​ളു​ക​ൾ വ​ന്ന ന​മ്പ​റു​ക​ൾ, വാ​ട്സാ​പ് ഐ​പി ലോ​ഗു​ക​ൾ, ലൊ​ക്കേ​ഷ​ൻ ഡാ​റ്റ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തുനിന്നാണ് ​ഭീ​ഷ​ണി​ക​ൾ വ​രു​ന്ന​തെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഈ ​സം​ഭ​വം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ത​ര​ത്തി​ൽ വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Get more updates from Pudukad News on Google